കോവിഡ് 19 വാക്‌സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ. എങ്ങനെ കോവിഡ് വാക്‌സിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം

കോവിഡ് വാക്‌സിനുവേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമം

നിങ്ങൾക്കു കോവിഡ് വാക്‌സിൻ എടുക്കാനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. താഴെ പറഞ്ഞിരിക്കുന്നപോലെ ചെയ്യുക:

 

കോവിഡ് വാക്‌സിനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന വിധം:

സ്റ്റെപ് 1: കോവിഡ് വാക്‌സിനായുള്ള വെബ് സൈറ്റ് സന്ദർശിക്കുക  https://www.cowin.gov.in/home

ഇപ്പോൾ താഴെപ്പറയുന്ന മെനു തുറക്കും

Covid Vaccine Website

Covid Vaccine Centres

സ്റ്റെപ് 2: മെനുവിൽനിന്നും താങ്കളുടെ സ്ഥലം സെലക്ട് ചെയ്യുക. താങ്കളുടെ സ്ഥലം ടൈപ്പ് ചെയ്യുകയോ ലൊക്കേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയോ ആവാം. ഇതുകഴിയുമ്പോൾ താങ്കളുടെ സ്ഥലത്തിനടുത്തുള്ള വാക്‌സിനേഷൻ സെന്ററുകളുടെ ലിസ്റ്റ് സ്‌ക്രീനിൽ കാണിക്കും.

സ്റ്റെപ് 3: Go എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

 

 

 

സ്റ്റെപ് 4: Register Yourself എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഇപ്പോൾ താഴെപ്പറയുന്ന മെനു തുറക്കും

Covid Vaccine Registration

താങ്കൾക്ക് മൊബൈൽ OTP ഓപ്ഷൻ അല്ലെങ്കിൽ ആരോഗ്യ സേതു ഓപ്ഷൻ ലോഗിൻ ചെയ്യാനായി ഉപയോഗിക്കാം

സ്റ്റെപ് 5: താങ്കളുടെ മൊബൈൽ നമ്പർ എഴുതുക

സ്റ്റെപ് 6: Get OTP എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 7: OTP നമ്പർ എഴുതുക

ഇപ്പോൾ താഴെപ്പറയുന്ന മെനു തുറക്കും

Register for Covid VaccinationCovid Vaccine Registration

 

സ്റ്റെപ് 8: ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എഴുതുക

ഫോട്ടോ ഐഡി: താങ്കളുടെ കൈവശം ഉള്ള ഫോട്ടോ ഐഡി  തിരഞ്ഞെടുക്കുക

(ആധാർ, ഡ്രൈവിംഗ് ലൈസൻസ്, PAN കാർഡ്, പാസ്പോർട്ട്, പെൻഷൻ ബുക്ക് ഇതിൽ ഏതെങ്കിലും ആവാം)

ഐ ഡി കാർഡ് നമ്പർ: താങ്കളുടെ ഐ ഡി കാർഡിന്റെ നമ്പർ എഴുതുക

പേര് ഐ ഡി കാർഡിൽ ഉള്ളതുപോലെ: താങ്കളുടെ പേര് ഐ ഡി കാർഡിൽ ഉള്ളതുപോലെ എഴുതുക

ലിംഗം: പുരുഷനോ, സ്ത്രീയോ, മറ്റുള്ളവരോ എന്നു സെലക്ട് ചെയ്യുക

ജനിച്ച വർഷം : ഐ ഡി കാർഡിൽ ഉള്ളതുപോലെ ജനിച്ച വർഷം എഴുതുക (YYYY) Format

 

സ്റ്റെപ് 9: Register എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

മുൻപോട്ടുള്ള നിർദേശങ്ങൾ പാലിക്കുക. ഇപ്പോൾ താങ്കളുടെ പേര് വാക്‌സിനേഷനായി രജിസ്റ്റർ ആകും. താങ്കളുടെ അപേക്ഷ സ്വീകരിച്ചു കഴിയുമ്പോൾ താങ്കൾക്ക് വാക്‌സിനേഷനായുള്ള തീയതി, സമയം, സ്ഥലം എന്നിവ താങ്കളുടെ മൊബൈലിൽ നമ്പറിൽ അയക്കും.