09.06.2023
ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് ഒരാൾ അംഗീകൃത കോളേജിൽ നിന്നും നിയമ ബിരുദം എടുത്താൽ മാത്രമേ അഡ്വക്കേറ്റ് ആയി എൻട്രോൾ ചെയ്യാൻ സാധിക്കൂ എന്ന ഉപാധി ഏർപ്പെടുത്താൻ കഴിയില്ലെന്ന ഒറീസ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കി.
Bar Council of India vs. Bonnie Foi Law College & Ors എന്ന കേസിൽ അടുത്തയിടെ വന്ന വിധിയിൽ അഖിലേന്ത്യ ബാർ പരീക്ഷയെ ശരിവച്ചിരിന്നു. ആ ഭരണഘടനാ വിധിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ വിക്രം നാഥിന്റെയും സഞ്ജയ് കുമാറിന്റെയും ബെഞ്ച്, അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിനായി ബിസിഐ രൂപപ്പെടുത്തിയ ചട്ടങ്ങൾ അസാധുവായി കാണാൻ കഴിയില്ല എന്ന് പറഞ്ഞു.
2023-ലെ AIBA വിധിയിൽ, V. Sudeer vs. Bar Council of India and another വിധി ശരിയായ നിയമമല്ലെന്ന് പറഞ്ഞിരുന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവിനെതിരെ ബിസിഐ നൽകിയ അപ്പീൽ സുപ്രീം കോടതി കോടതി അംഗീകരിച്ചു.
ഈ കേസിൽ പരാതിക്കാരൻ അംഗീകാരം റദ്ധാക്കിയ അംഗുളിലെ വിവേകാനന്ദ ലോ കോളേജിൽ നിന്ന് 2009-ൽ നിയമബിരുദം നേടിയിരുന്നു. 2002-ൽ, നിയമ കോഴ്‌സിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുതെന്ന് ബിസിഐ കോളേജിന് നിർദ്ദേശം നൽകിയിരുന്നു, അങ്ങനെ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അഭിഭാഷകരായി എൻറോൾമെന്റിന് അർഹത ഉണ്ടായിരിക്കില്ല എന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഒറീസ സ്റ്റേറ്റ് ബാർ കൗൺസിൽ 2011 ൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിനുള്ള പ്രതിഭാഗത്തിന്റെ അപേക്ഷ നിരസിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം ഒറീസ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി, റിട്ട് അനുവദിച്ചത്, വി.സുധീറിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ആണ്.
Case Details
Bar Council Of India Vs Rabi Sahu & Anr, Civil Appeal No. 8571 Of 2013
ഗാർഹിക പീഡനം നടന്നാൽ എന്താണ് പരിഹാരം. എവിടെ കേസ് ഫയൽ ചെയ്യണം.
What is the solution in case of domestic violence? Where to file the case? What are the Sections?
Cheque Returned without Money, What is the Solution, What cases can be filed. Article in Malayalam
Cheque returned from bank without payment. Which cases to file? How to recover money?